കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ചാണ് സംഭവം. ട്യൂഷന് പോകവേയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കെഎല്‍ 01 3176 എന്ന നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. പോലീസ് അതിവേഗ അന്വേഷണം നടത്തുന്നുണ്ട്. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കാറിന്റെ നമ്പര്‍ വ്യാജമെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. സഹോദരന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. തട്ടി കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ കുറച്ച് ദിവസമായി പരിസരത്ത് ഉണ്ടായിരുന്നുവെന്ന് പലരും പറഞ്ഞു. കാറില്‍ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു.