Newsperseconds.com

തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം

Untitled Design (61)

തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണ്. ‘കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നു’മായിരുന്നു സന്ദേശം.

കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ നിന്ന് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന ആൺകുട്ടിയെ തട്ടി മാറ്റി സംഘം കുഞ്ഞുമായി കടക്കുകയായിരുന്നു. സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആറ്ആ വയസുകാരിയുടെ സഹോദരനായ ആൺകുട്ടി പോലീസിനോട് പറഞ്ഞു. അമ്മയ്ക്ക് ഈ കടലാസ് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ കുട്ടിയുടെ അടുത്ത് നിർത്തിയത്. ശേഷം, കുട്ടിയെ വലിച്ച് കാറിനുള്ളിലേക്ക്കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്.

Share this Article

Leave a Comment