കൊല്ലം: ഓയൂരില്‍ ഒന്നാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രാര്‍ത്ഥനയോടെ കേരളം. കുട്ടിയുടെ അമ്മക്ക് വന്ന ഫോണ്‍കോള്‍ വെച്ചാണ് അന്വേഷണം പുരേഗമിക്കുന്നത്. കാറിന്റെ നമ്പര്‍ വ്യാജമെന്ന് പോലീസ് കണ്ടെത്തി. നിര്‍ണായക വിവരം ലഭിച്ചെന്ന് കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു. 3 ദിവസമായി കാര്‍ വീടിനടുത്ത് ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചു. വൈകുന്നേരം 4.45 നോട് കൂടിയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനുകളിലുമായി അന്വേഷണം പുരോഗമിക്കുകയാണ്.
കടയില്‍ സാധനം വാങ്ങാന്‍ എന്ന് പറഞ്ഞ് എത്തിയവര്‍ വ്യാപാരിയുടെ ഫോണില്‍ നിന്നാണ് കുട്ടിയുടെ അമ്മയെ വിളിച്ചത് എന്നതാണ് പോലീസ് പറയുന്നത്. ഓട്ടോറിക്ഷയിലാണ് ഇവര്‍ കടയിലെത്തിയത്. സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുകയാണ്. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിളിക്കുക.
കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് ഇന്ന് വൈകുന്നേരമാണ് സംഭവം. ട്യൂഷന് പോകവേയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കെഎല്‍ 01 3176 എന്ന നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന് പൊലീസിനോട് പറഞ്ഞു. പോലീസ് അതിവേഗ അന്വേഷണം നടത്തുന്നുണ്ട്. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.