മലപ്പുറം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ഊര്‍ജിതമായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് മന്ത്രി എംബി രാജേഷ്. കേസില്‍ പൊലീസ് ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മള് എല്ലാം ശുഭ പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിതല സംഘം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി കെ രാജന് വ്യക്തമാക്കി.
മണിക്കൂറുകള്‍ നീണ്ട പോലീസ് തിരച്ചിലാണ് നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. കുട്ടിയെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി രാജീവ് പറഞ്ഞു. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.