Newsperseconds.com

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാർ വാഷിംഗ് സെന്ററിൽ നിന്ന് പണം കണ്ടെടുത്തു

Untitled Design (68)

കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ പൊലീസ് കണ്ടെടുത്തു. ഒരു ഷോൾഡർ ബാഗിൽ നിന്നാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പൊലീസ് സൂചനകളൊന്നും നൽകിയിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട്ശ്രീകാര്യത്ത് നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്ന് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Share this Article

Leave a Comment