കൊല്ലം ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അഭികേൽ സാറാ റെജിയെ കൊല്ലം ആശ്രാമം മെെതാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. നിലവിൽ കൊല്ലം ജില്ലാ ആസ്ഥാനത്ത് എത്തിച്ചു.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. കെഎല്‍ 01 3176 എന്ന നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന് പൊലീസിനോട് പറഞ്ഞു. പോലീസിന്റെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ഒരു രാത്രി മുഴുവനുള്ള അന്വേഷണത്തിന്റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ വെെകുന്നേരം തട്ടിക്കൊണ്ടുപോയ സംഘം മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾക്ക് ഫോൾ കോൾ ലഭിച്ചിരുന്നു. അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നേരിട്ട് ഉത്തരവിട്ടിരുന്നു.