Newsperseconds.com

ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിന്റെ മകളെ കിട്ടിയ സന്തോഷം പങ്കുവെച്ച് ജനങ്ങള്‍

Untitled Design (64)

കൊല്ലം: ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കണ്ടെത്തിയത് ആശ്രമം മൈതാനത്തിനടുത്താണ്. പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച അബിഗേലിന്റെ ചിത്രം ആളുകള്‍ക്ക് പരിചിതമായതിനാല്‍ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് മനസ്സിലായി. കുട്ടിയെ കണ്ടതോടെ ബിസ്‌ക്കറ്റും വെള്ളവും കൊടുക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടു പോകുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Share this Article

Leave a Comment