Newsperseconds.com

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എൻ ഭാസുരാംഗൻ ആശുപത്രി വിട്ടു

Untitled Design 2023 11 24t072258.264

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എൻ ഭാസുരാംഗനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് ഡിസ്ചാർജ് ചെയ്തത്. ഭാസുരാംഗന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച നെഞ്ചുവേദനയെ തുടർന്നാണ് ഭാസുരംഗനെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധന പൂർത്തിയാക്കി ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനിരുന്ന സാഹചര്യത്തിലാണ് ഭാസുരാംഗന് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ദിവസം ഭാസുരംഗന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്നലെ ആരോ​ഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

Share this Article

Leave a Comment