Newsperseconds.com

കൊല്ലത്ത് ആറു വയസ്സുകാരിയെ കണ്ടെത്താന്‍ പരിശ്രമിച്ച പോലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം; മുഖ്യമന്ത്രി

Capture

മലപ്പുറം: മലപ്പുറത്തെ നവകേരള സദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരേയും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയവരേയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ ആറു വയസ്സുകാരി പെണ്‍കുട്ടിയെ കണ്ടെത്താന്‍ രാപ്പകലുകളോളം പരിശ്രമം നടത്തിയ പോലീസിനും നാട്ടുകാര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. അതേ സമയം മാധ്യമപ്രവര്‍ത്തകരുടെ പങ്കും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കൂടാതെ കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയ കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനവും അറിയിച്ചു.

കേരളം ഇതു പോലൊരു സന്ദര്‍ഭം ഇതുവരെ നേരിട്ടിട്ടില്ലെന്നും മണിക്കൂറുകള്‍ തുടര്‍ച്ചയായി നടത്തിയ അന്വേഷണം ഇത് ആദ്യമായാണെന്നും പോലീസ് പറഞ്ഞു. കുറ്റവാളികളെ ഉടന്‍ പിടികൂടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഒരു കുറ്റകൃത്യവും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share this Article

Leave a Comment