ആലുവ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പുളിഞ്ചോടില്‍ ആണ് സംഭവം നടന്നത്. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ എന്ന 21 കാരിയാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ ഗുരുതര പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുളിഞ്ചോടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
- Related News
- Latest News