Newsperseconds.com

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെ കൂടി ലക്ഷ്യമിട്ടു; ദൃശ്യങ്ങള്‍ പോലീസിന്

Capture

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം പള്ളിക്കല്‍ മുതലയില്‍ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതായി വിവരം. തിങ്കള്‍ 3.30 നാണ് ശ്രമം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

പള്ളിക്കല്‍ മൂതല റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് ശ്രമമുണ്ടായത്. നാട്ടുകാരെ കണ്ടപ്പോള്‍ ശ്രമം ഉപേക്ഷിച്ചതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിന് ശേഷമാണ് ഓയൂര്‍ ഭാഗത്തേക്ക് വ്യാജ നമ്പര്‍ വച്ച സ്വിഫ്റ്റ് കാര്‍ പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസ് പലയിടങ്ങളിലായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Share this Article

Leave a Comment