തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഖബര്‍സ്ഥാനില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ പരാതി ഉയര്‍ന്നത്. പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ മേല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതി ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടെയെത്തി പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭസ്ഥ ശിശു രണ്ട് മണിക്കൂറിന് മുമ്പ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.