Newsperseconds.com

ആറു വയസ്സുകാരിയെ തട്ടികൊണ്ടു പോയ സംഭവം; അന്വേഷണം വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവരിലേക്ക്

Capture

കൊല്ലം: ആറു വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവര്‍ പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ച് കൊല്ലം റൂറല്‍ പൊലീസ്. കുട്ടിയെ തട്ടികൊണ്ട് പോയ കാറിന് വ്യാജ നമ്പര്‍ പ്ലേറ്റ് ആണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ സംഘം ഉപയോഗിച്ചത്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവരെ കണ്ടെത്താനാണ് പോലീസിന്റെ നീക്കം. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന്റെ ചുമതല.

Share this Article

Leave a Comment