ഡ്യൂട്ടിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീതാണ്(35) മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഒരുവശത്തേക്ക് ചരിഞ്ഞ കെഎസ്ഇബി പോസ്റ്റില്‍ നിന്ന് ലൈന്‍ മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതിെനെ തുടര്‍ന്ന് ഷേക്കേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.