Newsperseconds.com

കൊല്ലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരം മരിച്ചു

Untitled Design (5)

കൊല്ലം- പുനലൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരം മരിച്ചു.
തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ദേശീയ മെഡൽ ജേതാവും എം എ കോളജ് മുൻ കായികതാരവുമായ ഓംകാർനാഥ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവിൽദാർ റാങ്കിലെ ഉദ്യോ​ഗസ്ഥനാണ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share this Article

Leave a Comment