Newsperseconds.com

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘത്തിന്റെ കാര്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത്

Capture

ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘവും മൂന്ന് ദിവസം മുമ്പ് തന്നെ പ്രദേശത്ത് പലയിടങ്ങളിലായി കറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31 നാണ് വെള്ള സ്വിഫ്റ്റ് കാര്‍ കടന്നുപോയത്.

പാരിപ്പള്ളിയില്‍ നിന്നും ചടയമംഗലം ഭാഗത്തേക്കായിരുന്നു കാര്‍ പോയത്. സമാന കേസുകള്‍ ഒരേ ദിവസം ആ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതികള്‍ വാഹനത്തില്‍ പോയ കൂടുതല്‍ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംഘം ശേഖരിച്ചു വരികയാണ്.

Share this Article

Leave a Comment