Newsperseconds.com

കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ആളപായമില്ല

Untitled 1

കോഴിക്കോട്: അരയിടത്ത്പാലം ഓവര്‍ ബ്രിഡ്ജിനു താഴെ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. പേരാമ്പ്ര സ്വദേശിയായ ബാബുരാജിന്റെ കാറാണ് പെട്ടെന്ന് കത്തിയത്. സംഭവത്തില്‍ ആളപായമില്ല. കാര്‍ നിര്‍ത്തിയട്ടതിനു ശേഷം ബാബുരാജും ഭാര്യയും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് തീപിടുത്തമുണ്ടായത്.

വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. തീപിടിച്ചതോടെ പതുക്കേ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് കത്തി നില്‍ക്കുകയായിരുന്നു. ഉടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കു ചേര്‍ന്നു.

Share this Article

Leave a Comment