Newsperseconds.com

കണ്ണൂർ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍

Untitled Design (9)

കണ്ണൂർ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നാളെ ഡല്‍ഹിയില്‍ സ്ഥിര ജോലിയില്‍ പ്രവേശിക്കും. റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും തന്‍റെ ആവശ്യപ്രകാരമായിരുന്നില്ല പുനര്‍നിയമനമെന്നും ഡോ. ഗോപിനാഥ് പറഞ്ഞു. പുനര്‍ നിയമനത്തില്‍ തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.

കണ്ണൂർ വിസി നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദി ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് അം​ഗമായ ബെഞ്ച് നിരീക്ഷിച്ചു.

നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞു. വി സി നിയമനത്തിൽ ​ഗവർണർ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു . സർക്കാരിനെതിരെ ഇക്കാര്യത്തിൽ ​ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നുവെന്നും കോടതി പറഞ്ഞു.

Share this Article

Leave a Comment