Newsperseconds.com

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം

Capture

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നു. സംഭവത്തില്‍ നാല് ദിവസമായി കുറ്റവാളികള്‍ക്ക് പുറകിലുള്ള പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. റെജിയുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പര്‍ എങ്ങനെ കിട്ടി, പ്രതികള്‍ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്.

Share this Article

Leave a Comment