Newsperseconds.com

മലയാള സിനിമയുടെ മുത്തശ്ശി ചിരി ഇനിയില്ല; നടി ആര്‍ സുബ്ബലക്ഷ്മി വിടവാങ്ങി

Capture

മലയാള സിനിമയുടെ മുത്തശ്ശി നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. നടി താരാ കല്യാണിന്റെ അമ്മയാണ്.

സംഗീതജ്ഞയെന്ന നിലയിലും നടിയെന്ന പേരിലും സുബ്ബലക്ഷ്മി അറിയപ്പെട്ടിരുന്നു. നന്ദനം സിനിമയിലെ വേശാമണി അമ്മാള്‍ എന്ന എന്ന കഥാപാത്രത്തിലൂടെ സുബ്ബലക്ഷ്മി മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു. കൂടാതെ രാപ്പകല്‍, കല്യാണ രാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം സിനിമകളിലും നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‌കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ജവഹര്‍ ബാലഭവനില്‍ ഡാന്‍സ് അധ്യാപകയായും സിനിമയ്ക്ക് മുന്നേ സുബ്ബലക്ഷ്മി പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആര്‍ സുബ്ബലക്ഷ്മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്മി തിളങ്ങിയിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.

Share this Article

Leave a Comment