Newsperseconds.com

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍

Capture

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പിടികൂടിയത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്ന് ഉച്ചയ്ക്കാണ് പോലീസ് ഇവരെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശികളാണ് മൂന്ന് പേരും.

സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്.പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പത്മരുമാറിന് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

Share this Article

Leave a Comment