തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുടര്‍ന്ന് അതിതീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരുമെന്നാണ് പ്രവചനം. അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട ശേഷം മഴ സാഹചര്യം കൂടുതല്‍ ശക്തമായേക്കാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് അറിയിപ്പ്
ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ നാളെ 3 തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി (ഇ്യരഹീിശര ടീേൃാ) ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 4 വൈകുന്നേരത്തോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.