പാലക്കാട്: വ്യാജരേഖയുണ്ടാക്കി വിനോദയാത്രയ്ക്ക് ശ്രമിച്ച രണ്ട് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള വിനോദയാത്രയ്ക്കാണ് ബസ് അധികൃതര്‍ വ്യാജരേഖയുണ്ടാക്കി സര്‍വീസിനൊരുങ്ങിയത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനും അനുമതിയില്ലാതെ സര്‍വീസ് നടത്താന്‍ ശ്രമിച്ചതിനും ഇവരില്‍ നിന്ന് 6250 പിഴ ഈടാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരിട്ടാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
പാലക്കാട് കാവശ്ശേരിയില്‍ വച്ചാണ് വടവന്നൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകള്‍ പിടികൂടിയത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ട സാക്ഷ്യപത്രം ബസ് ഉടമ വ്യാജമായി നിര്‍മിക്കുകയായിരുന്നു.