തിരുവനന്തപുരം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും കുട്ടികള്‍ തിരിച്ചറിഞ്ഞു. അബിഗേലിനേയും സഹോദരനേയും ക്യാമ്പിലേക്ക് എത്തിച്ചാണ് പ്രതികളെ തിരിച്ചറിയല്‍ നടത്തിയത്. മൂന്നു പേരെയും സഹോദരന്‍ തിരിച്ചറിഞ്ഞു.
അഭിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോയ കേസില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട് പോകല്‍, കടബാധ്യത തീര്‍ക്കാനാണെന്നാണ് പത്മകുമാര്‍ നല്‍കിയ മൊഴി. പണം ചോദിച്ച് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചത് ഭാര്യയെന്നും മൊഴി നല്‍കി.