Newsperseconds.com

നവ കേരള സദസ്സിനായി പറവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ചു

Capture

കൊച്ചി: മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസ്സിനായി പറവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ചു. നവ കേരള സദസ്സില്‍ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.

പടിഞ്ഞാറേ ഭാഗത്ത് എട്ടു മീറ്ററോളം ആണ് പൊളിച്ചത്. പറവൂര്‍ തഹസില്‍ദാരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് മതില്‍ പൊളിച്ചത്. സദസ്സിനു ശേഷം വീണ്ടും മതില്‍ കെട്ടി നല്‍കുമെന്ന് സംഘാടകസമിതി വ്യക്തമാക്കി. മതില്‍ പൊളിക്കുന്നതിനെതിരെ പറവൂര്‍ നഗരസഭ നേരത്തെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മതില്‍ കെട്ടിക്കൊടുക്കും എന്ന് ഉറപ്പ് നല്‍കിയതോടെയാണ് അധികൃതര്‍ പിരിഞ്ഞുപോയത്.

Share this Article

Leave a Comment