മലപ്പുറം: കാട്ടുപന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്.
വീടിനടുത്തുള്ള കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. കാട്ടുപന്നിയുടെ ശല്യം തടയാന്‍ വേണ്ടി സ്ഥാപിച്ച വൈദ്യുതി വേലിയാണ്. സിനാന്റെ സുഹൃത്ത് ഷംനാദ് ഇതേ വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.