തൃശൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. ഗുരുവായൂരില്‍ എത്തിയപ്പോഴാണ് സംഭവം. സേലം എടപ്പാടിയില്‍ നിന്ന് വന്നിരുന്ന ബസ് റെയില്‍വേ മേല്‍പ്പാലം ഇറങ്ങി പെട്രോള്‍ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുന്‍വശത്തുനിന്ന് തീ ഉയരുകയും ചെയ്യുകയായിരുന്നു. ബസില്‍ ഏഴു കുട്ടികളടക്കം 50 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ല.
ഫയര്‍ഫോഴ്‌സും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. സെല്‍ഫ് മോട്ടോര്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവറുടെ സീറ്റിലേക്ക് തീപടര്‍ന്ന് മുഴുവാനായും കത്തിനശിച്ചു. അപകടം നടന്നത് പെട്രോള്‍ പമ്പിന് മുമ്പില്‍ നിന്നായതിനാല്‍ നാട്ടുകാരില്‍ ആശങ്ക പരത്തി. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനെ നടത്തി തീ അണച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.