പാലക്കാട്: നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ പാവപ്പെട്ട ജനങ്ങളെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സ്‌കൂള്‍ മതിലുകളും കെട്ടിടങ്ങളും പൊളിച്ച് നാടിനെ ഇല്ലാതാക്കി മഹാരാജാവ് കയറി വരികയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബി.ജെ.പിയെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം പ്രതിനിധിയെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാന്‍ യെച്ചൂരിയെപ്പോലും സമ്മര്‍ദത്തിലാക്കിയ നേതാവാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.