കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്. മൂന്നാം തവണയാണ് എം എം വര്‍ഗീസിന് ഇഡി നോട്ടീസ് അയക്കുന്നത്. എന്നാല്‍, നവകേരള സദസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ പറ്റില്ലെന്ന് വര്‍ഗീസ് അറിയിച്ചിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നതായും ഇതുവഴി വന്‍ തുകയുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും വേണമെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയോട് വിവരം തിരക്കുവെന്നുമായിരുന്നു വര്‍ഗീസിന്റെ മറുപടി. അതേസമയം വര്‍ഗീസ് അന്വഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കി.