കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അമ്മയുടെ സുഹൃത്തായ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് കുറ്റം സമ്മതിച്ചു. കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്കും പരിശോധിച്ചു വരികയാണ്.
ഇവരുവരും കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ പലയിടങ്ങളിലായി ഇരുവരും ഒന്നിച്ച് താമസിച്ചിട്ടുണ്ട്. കറുകപ്പള്ളിയിലെ ലോഡ്ജില്‍ നിന്നാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ജനറല്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതായെന്നാണ് ഇവര്‍ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. കുഞ്ഞിന്റെ മരണകാരണം തലയൊട്ടിയിലുണ്ടായ ക്ഷതമാണെന്നാണ് പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ സ്വദേശിയാണ് അമ്മ. സുഹൃത്ത് കണ്ണൂര്‍ സ്വദേശിയാണ്.