കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നതില്‍ കുറ്റം സമ്മതിച്ച് അമ്മ അശ്വതി. സുഹ്യത്ത് ഷാനിഫുമായി ഇന്‍സ്റ്റാഗ്രാം വഴിയുള്ള പരിചയമാണ്. ലോഡ്ജില്‍ മുറിയെടുത്തെത് കുഞ്ഞിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്നും അമ്മ സമ്മതിച്ചു. കുഞ്ഞ് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതിയാണ് കൊന്നതെന്നാണ് അമ്മയായ അശ്വതിയുടെ മൊഴി. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ കൊല്ലണം എന്ന് കരുതിയതാണെന്നും ഇതു വരെ അവസരമൊന്നും കിട്ടാത്തതിനാലാണ് റൂം എടുത്തതെന്നും ഷാനിഫ് പറഞ്ഞു.
കുഞ്ഞിന്റെ ശരീരത്തില്‍ നിരന്തരം മുറിവുണ്ടാക്കി. ന്യുമോണിയ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കുഞ്ഞിനെ കൊല്ലുമെന്ന് രണ്ടുദിവസം മുന്‍പ് ഷാനിഫ് പറഞ്ഞുവെന്നും അശ്വതി പറഞ്ഞു.
അശ്വതി മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നെന്നും അപ്പോള്‍ തന്നെ 4 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞിന്റെ പേരില്‍ അശ്വതിയും ഷാനിഫും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു അശ്വതിയുടെ ആദ്യത്തെ മൊഴി. കാല്‍മുട്ട്‌കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചാണ് കുഞ്ഞിനെ കൊന്നത്. കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്താന്‍ കൊന്നതിനു ശേഷം ഷാനിഫ് കുട്ടിയെ കടിച്ചു നോക്കിയിരുന്നു.
ഇവരുവരും കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ പലയിടങ്ങളിലായി ഇരുവരും ഒന്നിച്ച് താമസിച്ചിട്ടുണ്ട്. കറുകപ്പള്ളിയിലെ ലോഡ്ജില്‍ നിന്നാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ആലപ്പുഴ സ്വദേശിയാണ് അമ്മ. സുഹൃത്ത് കണ്ണൂര്‍ സ്വദേശിയാണ്.