Newsperseconds.com

നവകേരള സദസ് ഇന്ന് ഇരിങ്ങാലക്കുടയില്‍; കരുവന്നൂരില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്; കനത്ത സുരക്ഷ

Capture

തൃശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നയിച്ചുക്കൊണ്ടിരിക്കുന്ന നവകേരള സദസ് ഇന്ന് 18-ാം ദിവസത്തിലേക്ക്. ഇന്ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സദസ്. രാവിലെ തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ മൂന്നാം കാബിനറ്റ് യോഗം നടക്കും. തുടര്‍ന്നായിരിക്കും നാല് മണ്ഡലങ്ങളിലെയും നവകേരള സദസ് ആരംഭിക്കുക. ഇന്ന് മൂന്നാം ദിവസമാണ് തൃശ്ശൂരില്‍ സദസ്സ് പുരോഗമിക്കുന്നത്.

അതേ സമയം കരുവന്നൂര്‍ സഹകരണ തട്ടിപ്പ് നടന്ന ബാങ്ക് ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടയിലാണ് ഇന്ന് സദസ് നടക്കുന്നത്. ഇരിങ്ങാലക്കുട സദസ് നടക്കുന്ന വേദിയിലേക്ക് കരുവന്നൂരില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പോലീസ് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Share this Article

Leave a Comment