പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 39 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. പമ്പ ചാലക്കയത്തിനു സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 39 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നിലയ്ക്കല്‍, പമ്പ ആശുപത്രികളിളും ചികിത്സയിലാണ്.