Newsperseconds.com

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ വാഹനം കേടായി; നാലംഗ സംഘം പിടിയില്‍

Capture

പത്തനംതിട്ട: കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ വാഹനം കേടാതയിനെ തുടര്‍ന്ന് നാലംഗ സംഘം പോലീസ് പിടിയിലായി. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്.

സംഘത്തില്‍ ഒരാള്‍ കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് അറിഞ്ഞു. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.

ഓട്ടോയിലാണ് കടത്തിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചത്. തുടര്‍ന്ന ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ കണ്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധിച്ചത്. തുടര്‍ന്ന് നാലംഗ സംഘം പിടിയിലാവുകയായിരുന്നു.

Share this Article

Leave a Comment