കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കാനത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമാണെന്നും മികച്ച സംഘടനാപാടവമുള്ള ഏറെ അനുഭവ സമ്പത്തുള്ള നേതാവിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്തൊരു ഞെട്ടലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഒരിക്കലും വിടവ് നികത്താനാകാത്ത നഷ്ടം. ഏറ്റവും അനുഭവ സമ്പത്തുള്ള നേതാവിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമായത്. വളരെ ചെറിയ പ്രായത്തില്‍ തന്ന കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടനായി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ച, ത്യാഗോജ്വലമായ ജീവിതം നയിച്ച, ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രന്‍. ഇനി ഒരിക്കലും ഇതുപോലൊരു നേതാവ് വരാന്‍ പോകുന്നില്ലെന്നും അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു കൊണ്ട്
ഇ പി ജയരാജന്‍ പറഞ്ഞു.