Newsperseconds.com

ശബരിമലയില്‍ ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും; നിര്‍ദേശം നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

Capture

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകളാണ് സന്നിധാനത്തേക്ക് എത്തുന്നത്. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ, ആവശ്യത്തിന് ആംബുലന്‍സുകളില്ലാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്ക് കാരണം ബാരിക്കേഡുകള്‍ വരെ മുറിച്ചു കടന്നാണ് ആളുകള്‍ തിക്കിലും തിരക്കിലും നിന്ന് മാറുന്നത്. നടപ്പന്തലുകള്‍ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു. അതേ സമയം
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയില്‍ നിന്നും മല കയറിയവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. ഭക്തരുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Share this Article

Leave a Comment