തിരുവനന്തപുരം: 28ാമത് രാജ്യാന്തര മേളയുടെ രണ്ടാം ദിനമായ ഇന്ന് 14 തീയേറ്ററുകളിലായി 66 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയിലെ മത്സരചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
അതിജീവനം, പ്രണയം, ത്രില്ലര്‍ തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മത്സര വിഭാഗത്തിലെ ഏഴ് ചിത്രങ്ങളാണ് ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുക. മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങളായ തടവ്, ഫാമിലി എന്നിവയും സതേണ്‍ സ്റ്റോം, പവര്‍ അലി, ദി സ്നോ സ്റ്റോം, ഓള് ദി സയലന്‍സ്, ആഗ്ര, എന്നിവയാണ് മത്സരചിത്രങ്ങള്‍ക്ക് വേണ്ടി ഇന്ന് പ്രദര്‍ശിപ്പിക്കുക.
ഇന്നലെ തുടങ്ങിയ ചലച്ചിത്രമേള വരുന്ന വെള്ളിയാഴ്ച വരെയാണ് നടക്കുക. തിരുവനന്തപുരത്തെ 15 തിയറ്ററുകളിലായി മേള നടക്കും. 81 രാജ്യത്തുനിന്നുള്ള 175 സിനിമ പ്രദര്‍ശിപ്പിക്കും.