Newsperseconds.com

കള്ളപ്പണം വെളുപ്പിക്കല്‍; റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ നികേഷ്‌കുമാറിനെ ഇഡി ചോദ്യം ചെയ്തു

Capture

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ഇഡി ചോദ്യംചെയ്തത്. ഫെമ ലംഘനം ആരോപിച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിനുള്ള കേസിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചാനലിനെതിരെ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററായ നികേഷിനെ ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കി.

ഫെമ (ഫോറിന്‍ എക്‌സ് ചേഞ്ച് മാനേജ്‌മെന്റ് നിയമം, 1999) ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയില്‍ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി.വിദേശത്ത് നിന്നും നേരിട്ട് ഫണ്ട് സ്വീകരിച്ചതില്‍ പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ആരോപണമുണ്ട്.

Share this Article

Leave a Comment