Newsperseconds.com

നവകേരള സദസ്; ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പെരുമ്പാവൂരില്‍ നിന്ന് പുനരാരംഭിക്കും

Capture

കൊച്ചി: പ്രിയ നേതാവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഇന്ന് 11 മണിക്ക് കാനത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ശേഷം ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ഇന്നത്തെ ആദ്യ സദസ് നടക്കുക.

പ്രഭാത യോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും ഇന്ന് ഉണ്ടാകില്ല. പെരുമ്പാവൂരില്‍ നിന്ന് പര്യടനം ആരംഭിച്ച് തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. തൊടുപുഴയിലായിരിക്കും സദസ് അവസാനിക്കുന്നത്. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ റദ്ദാക്കിയ പരിപാടികള്‍ പിന്നീട് നടത്തും.

Share this Article

Leave a Comment