Newsperseconds.com

മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് മരിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Capture

തിരുവനന്തപുരം: മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് മരിച്ചു. ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് എറണാകുളം സ്വദേശിയായ അതിഥി ബെന്നി വീണു മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

റെക്കോര്‍ഡ് ബുക്ക് എടുക്കാന്‍ അമ്മയോടൊപ്പം ഹോസ്റ്റലിലേക്ക് എത്തിയ ബെന്നി കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോയതിന് ശേഷം താഴോട്ട് വീണതാണ് അമ്മ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യ ആണോ എന്ന സംശയവും പോലീസിന് ബാക്കി നില്‍ക്കുന്നുണ്ട്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അച്ഛന്‍ ബെന്നി വെഞ്ഞാറമൂട് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment