പത്തനംതിട്ട: സന്നിധാനത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ രാത്രി അരമണിക്കൂറും കൂടി ദര്‍ശന സമയം കൂട്ടി. രാത്രി പതിനൊന്നര മണിക്ക് നട അടക്കും. നിലവില്‍ നാല് മണി മുതലാണ് ദര്‍ശനസമയം. ഇനി മുതല്‍ 3 മണിക്ക് നട തുറക്കും. ഇതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് കൂട്ടിയിരിക്കുന്നത്. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും.
മൂന്ന് ദിവസങ്ങളായിട്ട് വന്‍ഭക്തജന തിരക്കാണ്. 15 മണിക്കൂറോളം ക്യൂ നില്‍ക്കേണ്ടി വരുന്നുണ്ട്. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. വെള്ളിയാഴ്ച പമ്പയില്‍ എത്തിയ പലര്‍ക്കും ശനിയാഴ്ചയാണ് ദര്‍ശനം ലഭിച്ചത്.