Newsperseconds.com

‘കാതല്‍ ദി കോര്‍’ എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സ്വീകരണം

Capture

തിരുവനന്തപുരം: മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സ്വീകരണം. മേളയില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനുള്ള റിസര്‍വേഷന്‍ മിനിറ്റുകള്‍ക്കകം നിറഞ്ഞു.

റിസര്‍വേഷന്‍ ചെയ്യാത്തവര്‍ക്കായി അനുവദിച്ചിട്ടുള്ള 30 ശതമാനം സീറ്റുകളിലേക്ക് ഡെലിഗേറ്റുകള്‍ ഒഴുകിയെത്തി. തിരക്കു കാരണം വൈകിയാണ് സിനിമ തുടങ്ങിയത്. തിയ്യറ്റര്‍ നിറഞ്ഞതോടെ പലരും നിരാശരായി മടങ്ങി. തുടര്‍ന്ന് സംഘാടകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

Share this Article

Leave a Comment