Newsperseconds.com

ശബരിമലയില്‍ നിന്നും മടങ്ങവേ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ബേക്കറി ഉടമയ്ക്ക് ദാരുണാന്ത്യം

Capture

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറിയത്. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല. രമേശനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this Article

Leave a Comment