Newsperseconds.com

രാജ്ഭവനില്‍ ക്രിസ്തുമസ്സ് ആഘോഷിച്ച് ഗവര്‍ണര്‍; വിവിധ മത-സമുദായ നേതാക്കള്‍ പങ്കെടുത്തു

Untitled 1

തിരുവനന്തപുരം: കേരള രാജ്ഭവനില്‍ ക്രിസ്തുമസ്സ് ആഘോഷിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിരവധി ക്രൈസ്തവ- മുസ്ലീം പുരോഹിതരും ആദ്ധ്യാത്മിക രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.

Capture

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ. മോബിന്‍ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഷുഹൈബ് മൗലവി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share this Article

Leave a Comment