Newsperseconds.com

ബസിനു നേരെ ഷൂ എറിഞ്ഞാല്‍ എങ്ങനെ വധശ്രമമാവും? പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി

Untitled 1

ഇടുക്കി: നവകേരള ബസിനു നേരെ പെരുമ്പാവൂര്‍ ഓടക്കാലിയില്‍ വെച്ച് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞതില്‍ വധശ്രമത്തിനു കേസെടുത്ത പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്നും നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

പ്രതികളെ തല്ലിച്ചതക്കാന്‍ ആരാണ് പോലീസിന് അധികാരം നല്‍കിയതെന്നും നീതി എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. കൂടാതെ പ്രതികളെ മര്‍ദ്ദിച്ച കസ്റ്റഡിയിലേക്ക് വീണ്ടും ഇവരെ എങ്ങനെ നല്‍കുമെന്നും കോടതി സംശയമുന്നയിച്ചു.

അതേ സമയം, ഓടിക്കൊണ്ടിരിക്കുന്ന ബസിന് അകത്തേക്ക് ഷൂ വീണില്ലല്ലോ എന്നും പിന്നെങ്ങനെ വധശ്രമം നിലനില്‍ക്കുമെന്നും പൊലീസിനോട് കോടതി ചോദിച്ചു. കൂടാതെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെയുള്ള പരാതി വിശദമായി എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് ഉപദ്രവിച്ചതായി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Share this Article

Leave a Comment