Newsperseconds.com

പാലക്കാട് നാലു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ബന്ധുവായ സ്ത്രീ അറസ്റ്റില്‍

Capture

പാലക്കാട്: മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ നാലുവയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് ക്രൂരകൃത്യം നടത്തിയത്.

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് കുട്ടിയെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയത്.കുട്ടിയെ മരിച്ച നിലയിലും സത്രീയെ കൈഞരമ്പ് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ഇവര്‍ മാനസികരോഗ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴുയുന്ന സ്ത്രീയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment