Newsperseconds.com

നവകേരള സദസ് കോട്ടയം ജില്ലയില്‍ തുടരുന്നു; പ്രഭാതയോഗം ജറുസലേം മാര്‍ത്തോമ പള്ളി ഹാളില്‍

Capture

കോട്ടയം: നവകേരള സദസ് കോട്ടയം ജില്ലയില്‍ തുടരുന്നു. രണ്ടാം ദിനമായ ഇന്ന് കോട്ടയം ജറുസലേം മാര്‍ത്തോമ പള്ളി ഹാളില്‍ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടന്നു.

കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, എറ്റുമാനൂര്‍ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്നു രാവിലെ 10 മണിക്ക് ഏറ്റുമാനൂര്‍, ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് പുതുപ്പള്ളി, വൈകിട്ട് നാലിന് ചങ്ങനാശ്ശേരി, വൈകീട്ട് ആറിന് കോട്ടയം നിയോജകമണ്ഡലം എന്നിവിടങ്ങളിലെ നവകേരള സദസ് നടക്കും.

കോട്ടയത്ത് നാളെയാണ് നവകേരള സദസിന്റെ അവസാനദിനം. നാളെ രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളുമായുള്ള പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തില്‍ രാവിലെ 11 മണിക്കും വൈക്കം മണ്ഡലത്തിലെ നവകേരളസദസ് വൈക്കം ബീച്ചില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും. പിന്നീട് ആലപ്പുഴ ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.

Share this Article

Leave a Comment