Newsperseconds.com

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു

Capture

തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2004ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് 2021 മാര്‍ച്ച് 7ന് ബിജെപിയില്‍ ലയിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി ദേവന്‍ ബിജെപിയുമായി സഹകരിച്ചു വരികയാണ്. 2004 ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

Share this Article

Leave a Comment