ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മിയുടെ വിജയത്തില്‍ അഭിനന്ദനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നാലു വോട്ടുകള്‍ക്ക് വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ അഭിനന്ദിച്ചു കൊണ്ട് കെജ്രിവാള് ട്വിറ്ററിലാണ് സന്തോഷം പങ്കു വെച്ചത്. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആണ് വമ്പന്‍ അട്ടിമറി നടന്നത്. ബീന കുര്യന്റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസില്‍ നിന്നാണ് ആം ആദ്മി സീറ്റ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതില്‍ വലിയ രീതിയിലുള്ള പ്രശംസയാണ് ബീന കുര്യന് അരവിന്ദ് കെജ്രിവാള് നല്‍കിയത്.
ബീന കുര്യന്- 202, യുഡിഎഫിലെ സോണിയ ജോസ്- 198, എല്‍ഡിഎഫിലെ സതി ശിശുപാലന്- 27 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് രണ്ട്, ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്.