Newsperseconds.com

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതി

Untitled Design (43)

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതി. മതസൗഹാർദ്ദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഡിജിപിക്ക് പരാതി നൽകിയത്.

പാമ്പാടിയിലെ നവകേരള സദസിനിടയിലാണ് മന്ത്രി ശബരിമലയിലെ തിരക്കിനെക്കുറിച്ച് പ്രസ്തവന നടത്തിയത്. ശബരിമലയിലെ തിരക്ക് കൃത്രിമായി ഉണ്ടാക്കുന്നതാണെന്നും നവകേരള സദസിനെ തകർക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് മുൻ മേൽശാന്തി പറഞ്ഞെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

Share this Article

Leave a Comment